പരവൂർ : പരവൂർ സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ സഹകരണത്തോടെ എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടത്തി വരുന്ന സൗജന്യ ആയുർവേദ ചികിത്സയും കൗൺസലിംഗും നാളെ വൈകിട്ട് 4 ന് നടക്കും. കോട്ടപ്പുറം ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. വയോജനങ്ങൾ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി കെ. ശശിധരൻ അറിയിച്ചു.