പരവൂർ: കേരളാ സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ സമ്മേളനം ജനുവരി 11, 12 തീയതികളിൽ ചാത്തന്നൂരിൽ നടക്കും. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പരവൂരിൽ ഓപ്പൺ സെമിനാർ നടന്നു. പരവൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ 'ഭരണഘടനാ മൂല്യങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വഴിയിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗം കെ. ബാബു ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.എ. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. എ. സഫറുള്ള, സതീഷ്ചന്ദ്രൻ, ഹരികുമാർ, അജിത കുമാരി, പ്രദീപ് കുമാർ, ശ്രീകുമാർ, റാം മോഹൻ തുടങ്ങിയവർ സംസാരിച്ചു.