fis
മത്സ്യ ഫെഡിന്റെ നേതൃത്വത്തിൽ പുനലൂർ ചെമ്മന്തൂരിൽ ആരംഭിച്ച ഫിഷ്മാർട്ട് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി കെ.രാജു സമീപം

പുനലൂർ: അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ മത്സ്യം കൊണ്ടുവന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മത്സ്യ ഫെഡിന്റെ നേതൃത്വത്തിൽ പുനലൂരിലെ ചെമ്മന്തൂരിൽ ആരംഭിച്ച ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കിഴക്കൻ മലയോര മേഖലയിലെ ആര്യങ്കാവിൽ പുതിയ ഫിഷ് മാർട്ട് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭീ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, ബി. സുജാത, സാബു അലക്സ്, അംജത്ത് ബിനു, വാർഡ് കൗൺസിലർ ഇന്ദുലേഖ, സി. അജയപ്രസാദ്, സി. വിജയകുമാർ, പി. ബാനർജി, കെ. ധർമ്മരാജൻ, എം. നാസർഖാൻ, ചാലിയക്കര രാജേഷ് തുടങ്ങിയവർ സംസാരിച്ചു. മത്സ്യ ഫെഡ് ചെയർമാൻ പി.പി. ചിത്തര‌ഞ്ജൻ സ്വാഗതവും ജില്ലാ മാനേജർ എം. മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.