photo
അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കാഴ്ച വൈകല്യമുളള കുട്ടികൾക്കുള്ള കണ്ണടവിതരണം മന്ത്രി കെ. രാജു നിർവഹിക്കുന്നു. കെ.സി. ബിനു, കെ. ശ്രീധരൻ, വി.എൻ. ഗുരുദാസ്, കെ.എസ്. ജയറാം തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. അഞ്ചൽ ഗവ. വെസ്റ്റ് സ്കൂളിൽ നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനവും കണ്ണടവിതരണവും മന്ത്രി കെ. രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു, ക്ലബ് ഭാരവാഹികളായ രശ്മി നായർ, തങ്കച്ചൻ, പ്രസാദ് ആമ്പാടി, വി.എൻ. ഗുരുദാസ്, കെ. ദേവേന്ദ്രൻ, നിർമ്മലൻ, കെ.എസ്. ജയറാം, പി. അരവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.