photo
എസ്. എഫ്. ഐ. പ്രവർത്തകർ കുണ്ടറയിൽ നടത്തിയ ആഹ്ലാദ പ്രകടനം

കുണ്ടറ: ഐ.എച്ച്.ആർ.ഡി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പത്തിൽ ഏഴു സീറ്റുകൾ നേടി എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. അജിസൺ പി. പണിക്കർ (ചെയർമാൻ), സോനാ ബിനു (വൈസ് ചെയർപേഴ്സൺ), ബി. സുകന്യ (ജനറൽ സെക്രട്ടറി), സൂസൻ ആൻ സതീഷ് (മാഗസിൻ എഡിറ്റർ), സ്നേഹ സി. ബാബു (വനിതാ പ്രതിനിധി), എസ്. അർഷാദ് (ഒന്നാം വർഷ പ്രതിനിധി), എൻ. ബി. പൂജ (മൂന്നാം വർഷ പ്രതിനിധി), എ.ഐ.എസ്.എഫ് സ്ഥാനാർത്ഥികളായ എബി (യു.യു.സി), അജിൻ (ആർട്സ് ക്ലബ്), റിലാസ് (രണ്ടാം വർഷ പ്രതിനിധി) എന്നിവരാണ് വിജയിച്ചത്. കോളേജിൽ നിന്നാരംഭിച്ച ആഹ്ലാദ പ്രകടനം ആശുപത്രിമുക്ക് വഴി മുക്കടയിൽ സമാപിച്ചു. തുടർന്നു ചേർന്ന പരിപാടി സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. സി.പി. എം നേതാക്കളായ എൻ.എസ്. പ്രസന്ന കുമാർ, ആർ. സുരേഷ് ബാബു, അനിൽ കുമാർ, ജഗതീശൻ, ഡി. വൈ.എഫ്.ഐ നേതാക്കളായ അരുൺ കുമാർ, സിജോ ജോയ്, എസ്.എഫ്.ഐ നേതാക്കളായ ജെ. ജയേഷ്, അൽ അമീർ, ഗോപീകൃഷ്ണൻ, അശ്വിൻ ദേവ്, അദ്വൈത് എന്നിവർ പങ്കെടുത്തു.