പത്തനാപുരം: കുര്യോട്ടുമല കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് പൊട്ടി നാല് നാളായി കുടിവെള്ളം പാഴായിട്ടും നടപടിയില്ല.
കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പൈപ്പാണ് പൊട്ടിയത്. ബസ് സ്റ്റാൻഡിനുള്ളിലേക്കും സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്കും ജലം ഒഴുകി എത്തിയതോടെ വ്യാപാരികളും പൊതുജനങ്ങളും വെട്ടിലായി. നിരവധി തവണ പത്തനാപുരത്തെ വാട്ടർ അതോറിട്ടി ഓഫീസിൽ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ചില പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ അധികൃതരുടെ അനാസ്ഥയിൽ ലിറ്റർ കണക്കിന് ജലം പാഴാകുന്നതിൽ പ്രതിഷേധം കനക്കുന്നുണ്ട്.