നെടുമൺകാവ്: കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ കാരുണ്യ കൂട്ടായ്മയായ ഷെയർ ആന്റ് കെയർ ക്ലബ് നിർദ്ധനകുടുംബാംഗമായ കുടിക്കോട് എസ്.എസ് ഭവനിൽ സുഭാഷിന് നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽദാനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു.
കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ റഹ്മാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.പി. പ്രദീപ്, വാർഡ് മെമ്പർമാരായ ആർ. ഗീരിഷ്, ബി. രമാദേവി, ബി. പ്രദീപ്, പി.ടി.എ പ്രസിഡന്റ് ബിജി പ്രസാദ്, അഡ്മിനിസ്ട്രേറ്റർ ഡോ. പി.സി. സലിം, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി, കൺവീനർ കലാറാണി എന്നിവർ പ്രസംഗിച്ചു. വീട് നിർമ്മിച്ചു നൽകിയ കരാറുകാരൻ സജീവിനെ പഞ്ചായത്ത് പ്രസിഡന്റ് ഫലകവും പൊന്നാടയും നൽകി ആദരിച്ചു.