cashew-factory-uparodam
ചാത്തന്നൂർ കോപ്പറേഷൻ ഫാക്ടറി പടിക്കൽ തൊഴിലാളികളുടെ ഉപരോധ സമരം

ചാത്തന്നൂർ: കാഷ്യൂ കോർപ്പറേഷന്റെ

തിരുമുക്കിന് സമീപമുള്ള ഫാക്ടറിയിൽ സമരത്തെ തുടർന്ന് സംഘർഷം ഉണ്ടായി. മർദ്ദനമേറ്റ വനിതാ തൊഴിലാളി ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് ദിവസമായി ഫാക്ടറിയ്ക്കുള്ളിൽ നടന്ന സമരമാണ് ഇന്നലെ പുറത്തേക്ക് വ്യാപിച്ചത്. പീലിംഗ് വിഭാഗത്തിലെ സി. ഐ. ടി. യു അനുകൂലികളായ മൂന്ന് തൊഴിലാളികൾ ഇന്നലെ ജോലിക്ക് കയറിയതാണ് പ്രശ്നത്തിന് തുടക്കം. മൂന്നുപേരോടും ജോലി നിറുത്തി സമരത്തിൽ പങ്കാളികളാവാൻ മറ്റുള്ളവർ ആവശ്യപ്പെട്ടെങ്കിലും യൂണിയൻ പറഞ്ഞതുകൊണ്ടാണ് ജോലി ചെയ്യുന്നതെന്നായി അവർ. തുടർന്ന് തൊഴിലാളികൾ ഫാക്ടറി പടിക്കൽ ഉപരോധം ആരംഭിച്ചു. വൈകുന്നേരം അഞ്ചു മണിയോടെ ജോലിയ്ക്ക് കയറിയവരെ പുറത്തുവിടാതെ ഗേറ്റ് പൂട്ടി ഉപരോധം ആരംഭിച്ചു. തൊഴിലാളികൾ പുറത്തിറങ്ങുന്നത് തടഞ്ഞതോടെ സംഘർഷമായി.

ഇതിനിടയിൽ മറ്റൊരു വിഭാഗത്തിൽ പണി ചെയ്യുന്ന സി.ഐ റ്റി.യു നേതാവ് ഷീജ എന്ന തൊഴിലാളിയെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി ഉയർന്നു. പൊലിസ് എത്തി ഒത്തുതീർപ്പിൽ തൊഴിലാളികളെ പുറത്തേക്ക് വിട്ടു.മർദനമേറ്റ ഷീജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

ഷീജ നെടുങ്ങോലം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.