kollam
'ഇനി ഞാൻ ഒഴുകട്ടെ' എന്ന പേരിൽ നടത്തുന്ന നീർച്ചാലുകളുടെ പുനരുജ്ജീവന പ്രവർത്തനത്തിന്റെ കർമ്മസമിതി രൂപവൽക്കരണ യോഗം പഞ്ചയാത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ : നീർച്ചാലുകളെയും തോടുകളെയും പുനരുജ്ജീവിപ്പിക്കാനായി 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പേരിൽ നീർച്ചാലുകളുടെ വീണ്ടെടുപ്പ് സംഘടിപ്പിക്കുന്നു. ഇതനുസരിച്ച് പൂതക്കുളം ഗ്രാമ പഞ്ചയത്തിൽ തലക്കുളം പാണാട്ടുച്ചിറ തോടും കലയ്ക്കോട് പട്ടമ്പിൽ തോടും പുനരുജ്ജീവിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വായനശാലകൾ, യുവജന സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെയാണ് നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചയാത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇന്ന് തലക്കുളം മുതൽ പാണാട്ട്ച്ചിറ വരെ സഞ്ചരിച്ച് പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് രൂപം നൽകും. 'ഇനി ഞാൻ ഒഴുകട്ടെ ' പദ്ധതി വിജയിപ്പിക്കുന്നതിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അശോകൻ പിള്ള, വി. ജോയി, ഇറിഗേഷൻ വകുപ്പ് എ .ഇ സജി വർഗീസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ ചെയർമാനായും സജി വർഗീസ് കൺവീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. വൈസ് പ്രസിഡന്റ് വി.ജി. ജയ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ നന്ദിയും പറഞ്ഞു.