navas
ഡി.വൈ.എഫ് ഐ യുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റാഫീസ് ഉപരോധം

ശാസ്താംകോട്ട: പൗരത്വബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ് ഐ യുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റി അംഗം അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ശ്യാം കൃഷ്ണൻ, സന്തോഷ് എസ്. വലിയപാടം, ഷിബു ഗോപാൽ, എസ്. നഹാസ്, നിഥിൻ, റെജികൃഷ്ണ, യാസിൻ അഹമദ്, അഖിൽ, സുധീർ ഷാ എന്നിവർ സംസാരിച്ചു.