photo
കശുഅണ്ടി വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാരിപ്പള്ളി മുക്കട ഫാക്ടറിയിൽ ഗേഡിംഗ്, പീലിംഗ് തൊഴിലാളികൾ നടത്തിയ ധർണ പാരിപ്പള്ളി കശുഅണ്ടി തൊഴിലാളി യൂണിയൻ ജന.സെക്രട്ടറി (യു.ടി.യു.സി) ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: കശുഅണ്ടി വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാരിപ്പള്ളി മുക്കട ഫാക്ടറിയിൽ ഗേഡിംഗ്, പീലിംഗ് തൊഴിലാളികൾ ധർണ നടത്തി. തൊഴിലാളികളുടെ ജോലിഭാരം കൂട്ടാൻ കോർപ്പറേഷൻ ഭരണസമിതി ഏകപക്ഷീയമായി എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് നടന്ന ധർണ പാരിപ്പള്ളി കശുഅണ്ടി തൊഴിലാളി യൂണിയൻ ജന. സെക്രട്ടറി (യു.ടി.യു.സി) ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പ്രതിനിധി ചിറക്കര പ്രകാശ്, എ.ഐ.ടി.യു.സി പ്രതിനിധി ധർമ്മരാജൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ നാല് ദിവസമായി ഗ്രേഡിംഗ് തൊഴിലാളികൾ പണിമുടക്ക് സമരത്തിലായിരുന്നു. ജീവനക്കാരെ ഉൾപ്പെടെ തടഞ്ഞ ധർണ വൈകിട്ട് വരെ നീണ്ടു.