atm
ഫെഡറൽ ബാങ്കിന്റെ വെളുത്ത മണൽ എ.ടി.എം കൗണ്ടറിന്റെ ചില്ലു വാതിൽ തകർന്നു വീണ നിലയിൽ

തൊടിയൂർ: വെളുത്തമണൽ മാർക്കറ്റ് ജംഗ്ഷനിലെ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടറിന്റെ ചില്ല് വാതിൽ തകർന്നു വീണു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആരെങ്കിലും എറിഞ്ഞുടച്ചതാകാമെന്നായിരുന്നു സംശയം. എന്നാൽ ഫ്രെയിമിനുള്ളിൽ ഞെരുങ്ങിയ ഗ്ലാസ് വാതിൽ സ്വയം തകർന്നു വീഴുകയായിരുന്നെന്ന് കരുനാഗപ്പള്ളി സി.ഐ മഞ്ജുലാൽ പറഞ്ഞു. ഈ ദൃശ്യം ബാങ്കിന്റെ ഹെഡ് ഓഫീസിൽ ലഭിച്ചതായും സി.ഐ അറിയിച്ചു.