photo
മുസ്ലീം കോ ഓർഡിനേഷൻ കമ്മിറ്റി യോഗം തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പാർലമെന്റ് പാസാക്കിയ പൗരത്വ ബില്ലിനെതിരെ ഡിസംബർ 20ന് കരുനാഗപ്പള്ളിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ താലൂക്ക് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ എം. അൻസാർ അദ്ധ്യക്ഷത വഹിച്ച യോഗം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി.മുഹമ്മദ് ഉൾപ്പെടെയുള്ള വിവിധ മുസ്ലീം സംഘടനാ നേതാക്കൾ സംസാരിച്ചു.