കരുനാഗപ്പള്ളി: ഇന്ത്യൻ ജനതയെ വർഗീയതയുടെ പേരിൽ വെട്ടിമുറിക്കുന്ന പൗരത്വ ബിൽ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുനാഗപ്പള്ളിയിൽ പൗരത്വ ബിൽ കത്തിച്ച് പ്രതിഷേധിച്ചു.
കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൗരത്വ ബില്ലിന്റെ കോപ്പികൾ കത്തിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ, ജി. മഞ്ജുകുട്ടൻ, റാഷിദ് എ. വാഹിദ്, വരുൺ ആലപ്പാട്, നിയാസ് ഇബ്രാഹിം,റഫീഖ് സുമയ്യ, അനൂപ്, ഷഹനാസ്, വിപിൻരാജ്, അസ്ലം ആദിനാട്, ബിലാൽ കോളാട്ട്, താഹിർ മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു. ഷെഫീഖ് കോട്ടയ്യം, അനീഷ് മുട്ടാണിശ്ശേരി കിരൺ, സെയ്ദ് ശിഹാസ്, വിജയകുമാർ, അഷ്റഫ്, മേടയിൽ ശിവ പ്രസാദ്, സത്താർ എന്നിവർ നേതൃത്വം നൽകി.