കൊല്ലം: ആരോഗ്യമേഖലയിലെ കരാർവത്കരണം അവസാനിപ്പിച്ച് സ്ഥിരനിയമനം നടത്തണമെന്നും ആശുപത്രികളിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും കേരളാ ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, നൈറ്റ് ഓഫ് അനുവദിക്കുക, സ്ഥലംമാറ്റങ്ങളിൽ മാനദണ്ഡം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ കുമാരി അദ്ധ്യക്ഷത വഹിച്ചു. എം.എസ്.സുഗൈദകുമാരി, എം.എം നജീം, എൻ.കൃഷ്ണകുമാർ, കെ.വിനോദ്, വി.പ്രസാദ് എന്നിവർ സംസാരിച്ചു. പി.കെ.സരസ്വതി രക്തസാക്ഷി പ്രമേയവും പൗളിൻ ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.വിളമൂർക്കൽ മോഹനൻ റിപ്പോർട്ടും ജോസഫ് രാജ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യാത്ര അയപ്പ് സമ്മേളനം സുകേശൻ ചൂലിക്കാട് ഉദ്‌ഘാടനം ചെയ്തു. ആർ. രാജീവ് കുമാർ, വി .കെ. ജയകുമാർ,എസ്. നിസാമുദീൻ, ക്രിസ്റ്റി കാർഡോവ് എന്നിവർ സംസാരിച്ചു. എസ്. രാജേന്ദ്രൻ, ഇ.കെ ആനന്ദൻ, പുഷ്പ തോമസ് എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്. സംസ്ഥാന ഭാരവാഹികളായി വിളമൂർക്കൽ മോഹനൻ ( പ്രസിഡന്റ് ), എസ്. നിസാറുദീൻ , സലോമി ചന്ദ്രശേഖർ , വി. ജയകുമാർ (വൈസ് പ്രസിഡന്റുമാർ), സി.എ . കുമാരി (ജനറൽ സെക്രട്ടറി), ടി.അജികുമാർ, നിസാറുദീൻ, പൗളിൻ ജോൺ (സെക്രട്ടറിമാർ), സുലൈമാൻ (ട്രഷറർ) എന്നിവരടങ്ങുന്ന 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.