c

കൊല്ലം: മുണ്ടയ്ക്കൽ സ്വദേശിയായ പ്ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. മുണ്ടയ്ക്കൽ പുളിമുക്ക് സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലുള്ളത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച യുവാവ് പണയം വയ്ക്കാനെന്ന പേരിൽ സ്വർണമാല കൈക്കലാക്കി. പിന്നീട് തിരികെ നൽകാമെന്ന് പറഞ്ഞ് നവംബർ 23 ന് യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വെൽഫെയർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്.