കുന്നത്തൂർ: താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെയും കുന്നത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ലീഗൽ സർവീസ് ക്ലിനിക്കിന്റെ ഉദ്ഘാടനം ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് ടി.വി. ബിജു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജലാൽ, പഞ്ചായത്തംഗങ്ങളായ ഗീതാകുമാരി, അതുല്യ രമേശൻ, സതി ഉദയകുമാർ, രേണുക, പി. പ്രസാദ് എന്നിവർ സംസാരിച്ചു.