കൊല്ലം : ഇന്ത്യൻ റൂമറ്റോളജി അസോസിയേഷന്റെ കൊൽക്കൺ അവാർഡിന് ഐറിസ് റൂമറ്റോളജി സെന്റർ ഡയറക്ടർ ഡോ. വിഷാദ് വിശ്വനാഥ് അർഹനായി. പോണ്ടിച്ചേരി ജിപ്മറിൽ നടന്ന സന്ധിവാത രോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിൽ വച്ച് ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.