pra
പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​നെ​തി​രെ​ ​കാ​രാ​ളി​മു​ക്കി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം

ശാസ്താംകോട്ട: കേന്ദ്ര ഗവമെന്റിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ റാലിയും യോഗവും നടത്തി. ചക്കുവള്ളിയിൽ നടന്ന റാലിക്കും യോഗത്തിനും ഇമാമുമാരായ ഫൈസൽ മൗലവി അൽകാഷിഫി, അമീർ ബാഖവി, നിയാസ് മൗലവി, നൗഷാദ് മൗലവി, ഷെമീർ അസ്ഹരി വിവിധ ജമാഅത്ത് പ്രസിഡന്റുമാരായ വി. അലിയാരുകുട്ടി, അർത്തിയിൽ ഷാജഹാൻ, മജീദ് റാവുത്തർ, പുരക്കുന്നിൽ അഷ്റഫ് എന്നിവർ നേതൃത്വം നൽകി.

പള്ളിശ്ശേരിക്കൽ മുസ്ലീം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധറാലി പി.എം.എസ്.എ. കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറ്റിയിൽ ശ്യം, ഷാഹുൽ തെങ്ങുംതറ, കെ.ജി. ഷാജഹാൻ, ഷംനാദ്, എന്നിവർ നേതൃത്വം നൽകി. കാരാളിമുക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി ഷാഹുൽ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സജീവ് മുഹമ്മദ്, കെ. മുഹമ്മദ് കുഞ്ഞ്, കാരാളി വൈ.എ. സമദ്, കോട്ടൂർ നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.