photo
പൗരത്യ ബില്ലിനെതിരെ സി.പി.എം കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

കരുനാഗപ്പള്ളി: പൗരത്വ ബില്ല് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പി.ആർ. വസന്തൻ, പി.കെ. ബാലചന്ദ്രൻ, ബി. സജീവൻ, ജി. സുനിൽ, ബി.എ. ബ്രിജിത്ത്, ഡി. മുരളീധരൻ പിള്ള, അലക്സ് ജോജ്ജ്, എം.ശോഭന, തുടങ്ങിയവർ നേതൃത്വം നൽകി.