c
കടകംപള്ളി സുരേന്ദ്രൻ

ഓയൂർ: കാ​റ്റാടി സ്വദേശാഭിമാനി സ്മാരക വായനശാലയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്റി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ജൂബിലി പ്രൊജക്ടുകളുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എയും കാരുണ്യസ്പർശം ചികിത്സാസഹയപദ്ധതി ഉദ്ഘാടനം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തറും നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വായനശാലയുടെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആർ. വേണുഗോപാൽ, ഗ്രാമ പഞ്ചായത്തംഗം വിഷ്ണു നമ്പൂതിരി, എം. വിശ്വനാഥൻ, ബി. വേണുഗോപാൽ, ബിനോയ്. ബി, എൻ. രവീന്ദ്രൻ. ജെ. സദാശിവൻ, കെ. രാജഗോപാലൻ നായർ, ജോൺസൺ, ബിജു. ജി, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.