uparodam
ചാത്തന്നൂർ കോപ്പറേഷൻ ഫാക്ടറിക്കുമുന്നിലെ തൊഴിലാളി കളുടെ ഉപരോധം

ചാത്തന്നൂർ: സമരം ചെയ്യുന്ന കശുവണ്ടി തൊഴിലാളികൾ ചാത്തന്നൂരിൽ കശുവണ്ടി വികസന കോർപ്പറേഷൻ 12-ാം നമ്പർ ഫാക്ടറിക്ക് മുന്നിലെ സമരം ശക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ തന്നെ എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി,യു.ടി.യു.സി യൂണിയനുകളിലെ തൊഴിലാളികൾ ഫാക്ടറിക്ക് മുന്നിൽ നില ഉറപ്പിച്ചു. മാനേജർ ഉൾപ്പെടെയുളളവരെ അകത്തേക്ക് കയറ്റിവിട്ടില്ല.സി. ഐ.ടി.യു അനുഭാവികൾ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും അവർക്ക് ഫാക്ടറിയിൽ കയറാനായില്ല.

തൊഴിലാളി നേതാക്കളായ പ്രദീപ്(എ.ഐ.ടി.യു.സി) ചിറക്കര ശശി (ഐ.എൻ.ടി.യു.സി), പ്ലാക്കാട് ടിങ്കു, വിജയൻ (യു.ടി.യു.സി),കൺവീനർമാരായ സി.അമ്പിളി,തങ്കമണി(യു.ടി.യു.സി),അന്നമ്മ(ഐ.എൻ.ടി.യു.സി),പി.അമ്പിളി,ഷീബ(എ.ഐ.ടി.യു.സി) എന്നിവർ സമരത്തിന് നേതൃത്വം നൽകി.