amirtha
അമൃതയിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ്

കൊല്ലം: അമൃതപുരിയിലെ അമൃത സ്കൂൾ ഒഫ് എൻജിനിയറിംഗ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒൻപതാം അന്താരാഷ്ട്ര ദ്വിദിന കോൺഫറൻസിന് തുടക്കമായി. എംബഡഡ് കമ്പ്യൂട്ടിംഗ് ആൻഡ് സിസ്റ്റം ഡിസൈനിംഗ് ആസ്പദമാക്കി നടന്ന സമ്മേളനം അരിസോണ യൂണിവേഴ്‌സിറ്റി ഏയ്റോസ്‌പേസ് ആൻഡ് മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ ഡോ.എറിക് ബുച്ചർ ഉദ്​​ഘാടനം ചെയ്തു.

എംബഡഡ് സിസ്റ്റം ഡിസൈൻ, സോഫ്റ്റ്​​വെയർ സിസ്റ്റംസ് ആൻഡ് ആപ്ളിക്കേഷൻ ഡിസൈൻ, റിയൽ ടൈം സിസ്റ്റംസ് ആൻഡ് ആപ്ളിക്കേഷൻ എന്നിങ്ങനെ 26 വിഷയങ്ങൾ കോൺഫറൻസിൽ ചർച്ചചെയ്തു.

ബഫല്ലോ സർവകലാശാല കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ ഡോ. രാമലിംഗം ശ്രീധർ വിശിഷ്ടാതിഥിയായി.

പെൻ സ്റ്റേറ്റ് സർവകലാശാലയിലെ മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ ഡോ.സപ്തർഷി ദാസ്, ഐ.ഐ.ടി ഖരഗ്പുർ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ.ഭർഖബ് ബി. ഭട്ടാചാര്യ, റോബർട്ട് ബോഷ് എൻജിനിയറിംഗ് ആൻഡ് ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ള ഡോ.വിശാൽ സരസ്വത്, ടെക്സാസ് ഇൻസ്ട്രമെന്റ്‌സ് സീനിയർ പ്രിൻസിപ്പൽ മിഹിർ മോഡി എന്നിവർ യുവഗവേഷകരുമായി സംവദിച്ചു

കുസാറ്റ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം ചെയർപേഴ്‌സൺ ഡോ.എം. രവിശങ്കർ സ്വാഗതംപറഞ്ഞു. അമൃത സ്കൂൾ ഓഫ് എൻജിനിയറിംഗ് അസോസിയേറ്റ് ഡീൻ ഡോ.ബാലകൃഷ്ണൻ ശങ്കർ, പ്രിൻസിപ്പൽ ഡോ.എസ്.എൻ. ജ്യോതി, അമൃത സ്കൂൾ ഒഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. വി.എം. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ഐ.എസ്.ഇ.ഡി 2019 പ്രോഗ്രാം ചെയർ എം.ഡോ. പുരുഷോത്തമൻ നന്ദി പറഞ്ഞു.