കൊല്ലം: മരത്തിൽ നിന്ന് വീണതിനെ തുടർന്ന് അരയ്ക്കുതാഴെ തളർന്നയാൾ ചികിത്സാസഹായം തേടുന്നു. കരിക്കോട് പുലരി നഗർ വയലിൽ പുത്തൻവീട്ടിൽ സുരേഷ്ബാബുവാണ് (43) തുടർചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. സുരേഷിന്റെ ഭാര്യ സുലത വീട്ടുപണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ട് കുട്ടികളടങ്ങുന്ന കുടുംബം കഴിയുന്നത്. ഇതിൽ നിന്ന് ചികിത്സാചെലവുകളും കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സുരേഷിന്റെ കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലം മൂത്ത മകന്റെ പഠനം ഉപേക്ഷിക്കേണ്ടിയും വന്നു. തുടർചികിത്സയ്ക്ക് നാല് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സഹായങ്ങൾ എത്തിക്കാൻ യൂണിയൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 361402010707948. ഐ.എഫ്.എസ്.സി കോഡ് യു.ബി.ഐ: 0536148). ഫോൺ: 9539156307.