chavara
ആധാരം എഴുത്ത് അസോസിയേഷൻ ഇരുപത്തി രണ്ടാമത് കൊല്ലം ജില്ലാ സമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ചവറയിൽ ഉദ്ഘാടനം ചെയ്യുന്നു

ചവറ : ആധാരം എഴുത്തുകാർക്ക് തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുമെന്നും അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ആധാരം എഴുത്തുകാർ നേരിടുന്ന പ്രശ്നങ്ങൾ സഭയുടെ മുന്നിൽ അവതരിപ്പിക്കുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ആധാരം എഴുത്തു
അസോസിയേഷൻ ജില്ലാ സമ്മേളനം ചവറയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . ഇരുപത്തി
രണ്ടാമത് കൊല്ലം ജില്ലാ സമ്മേളനമാണ് ചടയമംഗലം എൻ . ഭാസ്കരൻപിള്ള നഗറായ ചവറ എസ്.ജി.കെ ഓഡിറ്റോറിയത്തിൽ നടന്നത്. തുടർന്ന് കുടുംബ സഹായ ഫണ്ട് വിതരണവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും എൻ . വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചവറ ഗോപകുമാർ , ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി .പി . സുധീഷ് കുമാർ , അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ .ജി . ഇന്ദു കലാധരൻ , സെക്രട്ടറി എ. അൻസാർ , എം. ദിനകരൻ , കെ. രാജേന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു . സമ്മേളനത്തോടനുബന്ധിച്ച് ശങ്കരമംഗലത്തു നിന്ന് ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും നടന്നു.