കരുനാഗപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് തൊഴിലും ഭൂമിയും നഷ്ടപ്പെടുന്ന വ്യാപാരികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പുതിയകാവ് ഡ്രീം ലാന്റ് കൺവെൻഷൻ സെന്ററിൽ നടന്ന സെമിനാർ കരുനാഗപ്പള്ളി ലാന്റ് അക്വിസേഷൻ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ തഹസിൽദാർ എസ്. സജീദ് ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. നസീർ നിർവഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി നിജാം ബഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആർ. വിജയൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. ഡോ. എ.എ. അമീൻ, ആസ്റ്റിൻ ബെൻ, വി. ശശിധരൻനായർ, കലയനാട്ചന്ദ്രൻ, ഷിഹാൻ ബഷി, നുജൂം കിച്ചൻ ഗാലക്‌സി, എസ്. വിജയൻ, ഷിജി ഓച്ചിറ, വി. വിനോദ്, എ. എ. ലത്തീഫ്, ഇ. എം. അഷ്‌റഫ്, ഷിജു ദേവരാജൻ എന്നിവർ സംസാരിച്ചു. ഡി. മുരളീധരൻ സ്വാഗതവും സുബ്രു എൻ. സഹദേവ് നന്ദിയും പറഞ്ഞു.