കൊല്ലം: സിസംബർ 20 മുതൽ 23 വരെ നടക്കുന്ന ആരോഗ്യ സർവകലാശാല ദക്ഷിണ മേഖലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. തിങ്ക് ഗ്രീൻ എന്ന് അർത്ഥം വരുന്ന 'പെൻസ വെർജേ' എന്ന് പേരിട്ടിരിക്കുന്ന കലോത്സവത്തിന്റെ ലോഗോ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ആദർശ് എം. സജി, കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ഡോ സാവിത്രി കൃഷ്ണൻ, എം. ഹരികൃഷ്ണൻ, കെ.എസ്. ബിനു, നീരജ് നിത്യൻ, വി.എസ്. അഭിജിത്ത്, എസ്.എസ്. അനന്ദു തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർഥിയും ക്വിഫ് ചലച്ചിത്ര മേള ഉൾപ്പടെയുള്ള നിരവധി പരിപാടികളുടെ ലോഗോയും തയ്യാറാക്കിയ എഴുകോൺ സ്വദേശി പി.വി. ഫെബിയാണ് ലോഗോ തയ്യാറാക്കിയത്.