കുണ്ടറ: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുണ്ടറ ഉപജില്ലാ സമ്മേളനം കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഉപജില്ലാ പ്രസിഡന്റ് എം.പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. സുരേന്ദ്രനാഥ്, റവന്യൂ ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ്, റവന്യൂ ജില്ലാ സെക്രട്ടറി വൈ. നാസറുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗം ഇട്ടിജോർജ്, മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോണി സാമുവൽ, ബി. പ്രശാന്ത്, ഉപജില്ലാ ട്രഷറർ അൻസറുദ്ദീൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി ജി.എസ്. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.