കൊല്ലം: ജനുവരി 8ന് സംഘടനയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് ആൾ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫേൺസ് സെന്ററിൽ ചേർന്ന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. ഗോപാലകൃഷ്ണപിള്ള സ്വാഗതവും യൂണിറ്റി സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം അസോ. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. എ.എം. ഇക്ബാൽ, ജി. ആനന്ദൻ, എൻ.ഇ. അഷറഫ്, കെ. ഹക്കിം, ജി. രാജീവ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. രാജ്മോഹൻ (പ്രസിഡന്റ്), അഡ്വ. വിജയൻ, കെ. ഹക്കിം, പുഷ്കരൻ (വൈസ് പ്രസിഡന്റുമാർ), ആർ. ഗോപാലകൃഷ്ണപിള്ള (സെക്രട്ടറി), ഉദയകുമാർ കരുനാഗപ്പള്ളി, ജയേഷ് കൊട്ടാരക്കര, ജയരാജ് പുനലൂർ (ജോ. സെക്രട്ടറിമാർ), ജി. രാജീവ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.