nss
എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ വിതരണം യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പാ വിതരണം നടന്നു. യൂണിയന് കീഴിലെ കരയോഗങ്ങളിൽ പ്രവർത്തിക്കുന്ന 19 സംഘങ്ങളിലുള്ള 250 പേർക്കാണ് ചെറുകിട സരംഭങ്ങൾ തുടങ്ങുന്നതിനായി വായ്പകൾ നൽകിയത്.

യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ ആക്ടിംഗ് പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ലോൺ വിതരണം ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് കല്ലമ്പലം ബ്രാഞ്ച് മാനേജർ ഫിറോസ്, യൂണിയൻ സെക്രട്ടറി ടി. അരവിന്ദഷൻപിള്ള, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ജി. പ്രസാദ്കുമാർ, ബി.ഐ. ശ്രീനാഗേഷ്‌, പി. മഹേഷ്‌, എസ്. ഗോപാലകൃഷ്ണപിള്ള, പി. സജീഷ്, അംബികാദാസൻപിള്ള, എസ്. ശിവപ്രസാദ് കുറുപ്പ്, യൂണിയൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.