rajesh
രാജേഷ്

അഞ്ചാലുംമൂട്: കുളിമുറി ദൃശ്യം പകർത്തി പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവറായ ഓച്ചിറ കൊറ്റമ്പള്ളി കാർത്തരഴികത്ത് വടക്കതിൽ രാജേഷാണ് (40) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ പലപ്പോഴായി ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പെൺകുട്ടിയുടെ ബന്ധുവായ യുവതി ഉൾപ്പെടെ നാല് പേരെ തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയും പെൺകുട്ടിയുടെ ബന്ധുവുമായ തേവള്ളി ഡിപ്പോ പുരയിടത്തിൽ തുരുത്തേൽവീട്ടിൽ ലിനറ്റ് (30), കരുനാഗപ്പള്ളിയിൽ സിൽവർ പ്ലാസ ലോഡ്ജ് നടത്തിപ്പുകാരായ പാവുമ്പ മണപ്പള്ളി കിണറുവിളയിൽ പ്രദീപ് (33), തറയിൽ വീട്ടിൽ റിനു (33), പന്മന ആക്കാൽഭാഗം കൈപ്പള്ളി വീട്ടിൽ നജീം (42) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

പെൺകുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിൽ ഇവരെ എത്തിച്ച് തെളിവ് ശേഖരിക്കുന്നത് ഉൾപ്പടെയുള്ള അന്വേഷണമാണ് നടക്കുന്നത്. കൊട്ടിയത്തെ ഹോം സ്റ്റേയിൽ നിന്ന് ലഭിച്ച ഡയറിയിൽ നിന്നുള്ള സൂചനകൾ അനുസരിച്ച് ഇനിയും കൂടുതൽ ആളുകൾ പിടിയിലാകാൻ സാദ്ധ്യതയുണ്ട്