abhinand

അഞ്ചാലുംമൂട്: സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് വീണ്ടും പൊലീസിന്റെ പിടിയിൽ. പെരിനാട് ചെറുമൂട് അഭിഡെയിലിൽ അഭിനന്ദിനെയാണ് (23) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. സമാന കേസിൽ ഇയാൾ മുമ്പും പിടിയിലാകുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിരുന്നു. അഞ്ചാലുംമൂട് സ്വദേശിനിയായ പെൺകുട്ടിയുടെ ചിത്രങ്ങളാണ് അന്ന് പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അതെ പെൺകുട്ടിയുടെ ചിത്രം വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.പെൺകുട്ടി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.