ശാസ്താംകോട്ട: ഗ്രേഡിംഗ് വിഭാഗത്തിലെ തൊഴിലാളികളുടെ വർക്ക് ലോഡ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മൈനാഗപ്പള്ളി തോട്ടുംമുഖം കോർപ്പറേഷൻ ഫാക്ടറി പടിക്കൽ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഉപരോധസമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. തോമസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. ശാന്തകുമാരിഅമ്മ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം ഇടവനശേരി സുരേന്ദ്രൻ, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജുകോശി വൈദ്യൻ, എ.ഐ.ടി.യു.സി താലൂക്ക് കമ്മിറ്റയംഗം അബ്ദുൽ റഷീദ്, ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം മുസ്തഫാ, ഉല്ലാസ് കോവൂർ, സുരേന്ദ്രൻ പിളള, ഉണ്ണി ഇവിനാൽ, തങ്കച്ചൻ ജോർജ്, രാജീവ് തുടങ്ങിയവർ സംസാരിച്ചു.