കൊല്ലം: മതത്തിന്റെ പേരിൽ ഒരു ജനതയെ പുറത്തു നിർത്താനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ് പൗരത്വബില്ലെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യ പ്രക്രിയ തടസപ്പെട്ടിരിക്കുകയാണ്. ജനങ്ങൾക്കു നേരെ വലിയ കടന്നാക്രമണം നടക്കുന്നു. ഇതിനെതിരായ പ്രതിഷേധം സാംസ്‌കാരിക പ്രതിഷേധമാക്കി മാറ്റേണ്ടതുണ്ടെന്നും അശോകൻ ചരുവിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ.സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ബാലഗോപാൽ, എക്സ്. ഏണസ്റ്റ്, ഡോ.സുജ സൂസൻ ജോർജ്, എൻ.പി.ജവഹർ, പ്രൊഫ.എം.എം. നാരായണൻ, ഡി. സുരേഷ് കുമാർ, വി.കെ. ജോസഫ്, കെ.പി. സജിനാഥ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാർ, കവി സമ്മേളനം, ചിത്രപ്രദർശനം എന്നിവയും സംഘടിപ്പിച്ചിരുന്നു.
ഭാരവാഹികൾ: ഡോ.സി.ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), ഡോ.വസന്തകുമാർ സാംബശിവൻ, ബീന സജീവ്, കെ.സുകുമാരൻ (വൈസ് പ്രസിഡന്റുമാർ), ഡി.സുരേഷ് കുമാർ (സെക്രട്ടറി), ആർ.അനിൽ കുമാർ, എം.ശ്യാം, എഴുകോൺ സന്തോഷ്, ചന്ദ്രകുമാരി (ജോ.സെക്രട്ടറിമാർ), എൻ.പി.ജവഹർ (ട്രഷറർ).