കൊല്ലം: ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനം അഞ്ചാലുംമൂട് സി.കെ.പി ജംഗ്ഷനിലെ ശ്രീനാരായണ മഹാസമാധി സ്മാരക മന്ദിരത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
പി.ആർ.ഒ ഇ.എം. സോമനാഥൻ, കേന്ദ്ര കോ ഓർഡിനേറ്റർ പുത്തൂർ ശോഭനൻ, ഡോ. ജയകുമാർ, ആർച്ചൽ സോമൻ, സുനിൽ ചന്ദ്രൻ, പിറവന്തൂർ രാജൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, അഡ്വ. എൻ.ബി ചന്ദ്രമോഹൻ, സുമ മനു, കൈതക്കുന്നേൽ സുബാഷ്, ഷൈൻ കൊല്ലം, ബിജു വരുൺ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഡോ. ജയകുമാർ (പ്രസിഡന്റ്), പിറവന്തൂർ രാജൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. എൻ.ബി. ചന്ദ്രമോഹൻ (സെക്രട്ടറി), രഞ്ജിത്ത് ചടയമംഗലം, മഹേശ്വരൻ ചാത്തന്നൂർ (ജോയിന്റ് സെക്രട്ടറിമാർ), ജ്യോതിസ് അനിൽ (ട്രഷറർ), ആർച്ചൽ സോമൻ, സുനിൽ ചന്ദ്രൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, സുധാകരൻ കരുനാഗപ്പള്ളി, കൈതക്കുന്നേൽ സുബാഷ്(കേന്ദ്ര കമ്മിറ്റി അംഗങ്ങൾ), പുത്തൂർ ശോഭനൻ (കേന്ദ്ര കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
ഗുരുധർമ്മ പ്രചരണസഭയുടെ വിവിധ മണ്ഡലം കമ്മിറ്റികൾ, നോർത്ത് അമേരിക്കയിലെ ഡാളസിൽ നിർമ്മിക്കുന്ന ശിവഗിരിമഠം ശാഖാസ്ഥാപന നിർമ്മാണ ഫണ്ട് സമർപ്പണവും നടന്നു.