കൊട്ടിയം: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരവിപുരം, കൊല്ലൂർവിള മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടൻനടയിൽ നിന്ന് പള്ളിമുക്ക് വരെയും, ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാമല മുതൽ പള്ളിമുക്ക് വരെയും പ്രകടനം നടന്നു. തുടർന്ന് നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മഷ്കൂർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. മണിയംകുളം ബദറുദ്ദീൻ, കമറുദീൻ, എ.കെ. അഷറഫ്, സുധീർ തേക്കുംമൂട്, സുനിൽ, അസൈൻ പള്ളിമുക്ക്, അൻസർ, കൂട്ടിക്കട ഷെരീഫ്, എം. അൻസാരി, സുനിൽ പള്ളിനേര്, പിണയ്ക്കൽ സക്കീർ ഹുസൈൻ, ജോസ്, സനോഫർ, ഹുസൈൻ, മണിയംകുളം കലാം, ഹബീബ് മുഹമ്മദ് എന്നിവർ സംസാരിച്ചു.