പൊൻമന: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ ഇന്നലെ രാവിലെ 8 മണിയോടെ ബാഗ്ളൂർ ആസ്ഥാനമായുള്ള സത്‌സംഗ് ഫൗണ്ടേഷന് നേതൃത്വം നൽകുന്ന ശ്രീ എം സന്ദർശിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് എസ്. സന്തോഷ് കുമാർ സെക്രട്ടറി ടി. ബിജു, ക്ഷേത്ര യോഗംഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം ക്ഷേത്ര ഭാരവാഹികളുമായി കൂടുതൽ സമയം ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.