snd
പുനലൂർ യൂണിയനിലെ ഐക്കരക്കോണം ശാഖയിൽ ചേർന്ന കുടുംബ യോഗം എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും, യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി. സെക്രട്ടറി വനജവിദ്യാധരൻ, ശാഖാ സെക്രട്ടറി വി. സുനിൽദത്ത്, പ്രസിഡന്റ് എസ്. സുബിരാജ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാ യോഗങ്ങളുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ അംഗങ്ങൾ ഐക്യത്തോടെ മുന്നോട്ട് വരണമെന്ന് എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശൻ പറഞ്ഞു. യൂണിയനിലെ ഐക്കരക്കോണം ശാഖയിൽ ചേർന്ന ശാഖാതല കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് എസ്. സുബിരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ രക്ഷാധികാരി ബി. ശാന്തകുമാരി, യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമനാപുഷ്പാംദഗൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിച്ചു ബിജു, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം പുനലൂർ യൂണിയൻ സെക്രട്ടറിയും, സൈബർസേന യൂണിയൻ പ്രസിഡന്റുമായ പി.ജി. ബിനുലാൽ, ശാഖാ വൈസ് പ്രസിഡന്റ് എ.കെ. രഘു, സെക്രട്ടറി വി. സുനിൽദത്ത്, മുൻ യൂണിയൻ കൗൺസിലർ ബി. ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.