bag
പുനലൂർ റോട്ടറി ക്ലബിൻെറ നേതൃത്വത്തിൽ സൗജന്യമായി നടത്തിയ തുണി ബാഗുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ നിർവഹിക്കുന്നു

പുനലൂർ: പുനലൂർ പട്ടണത്തിലെ പ്ലാസ്റ്റിക് കവറുകൾ നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി പുനലൂർ റോട്ടറി ക്ലബിൻെറ നേതൃത്വത്തിൽ സൗജന്യമായി തുണി ബാഗുകൾ വിതരണം ചെയ്തു. പട്ടണത്തിലൂടെ പ്ലാസ്റ്റിക് ബാഗുകളുമായി നടന്ന് പോയ യാത്രക്കാരിൽ നിന്ന് ഇത് വാങ്ങിയ ശേഷമാണ് തുണി ബാഗുകൾ നൽകിയത്. നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ തുണിബാഗുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. റിവർ സൈഡ് റോട്ടറി ക്ലബ് പ്രസിഡന്റ് മാത്യൂ പ്രകാശ് നടുകുന്നിൽ, സെക്രട്ടറി തോമസ് കുരുവിള, അനൂപ് ഷാജി, ഡോ. സോണി സഖറിയ, ബി. അജി, മാത്യൂ. പി. എബ്രഹാം, പി.എസ്. ജോസ്, സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബ്ലസി വർഗ്ഗീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.