photo
ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും ജി. ഗോപിലാൽ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപിലാൽ ധർണ ഉദ്ഘാടനം ചെയ്തു. കുണ്ടറ ബ്ലോക്ക്‌ പ്രസിഡന്റ്‌ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എസ്. ശ്യാം സ്വാഗതം പറഞ്ഞു. എ.ജെ. മാർക്സൺ, വിഷ്ണു, ബിജു, ഷാബി, പ്രണാം, സിജോ, ശില്പ, എയ്ഞ്ചൽ, സുജിത്, പ്രശാന്ത്, ഫിർദൗസ്, വിനീത് എന്നിവർ സംസാരിച്ചു.