james-33
ജാക്കി ജെയിംസ്

അഞ്ചാലുംമൂട് : അപകടം തുടർക്കഥയായ ബൈപാസിൽ ഇന്നലെ ഇരുചക്രവാഹനത്തിൽ ടാങ്കർ ലോറിയിടിച്ച് യുവാവ് മരിച്ചു. കൊല്ലം വാടി പന്തിയിൽ പുരയിടത്തിൽ ജാക്കി ജെയിംസാണ് (33) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. നീരാവിലുള്ള ഭാര്യവീട്ടിൽ പോയശേഷം വീട്ടിലേക്കു മടങ്ങവേ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കടവൂർ -നീരാവിൽ റോഡ് ബൈപാസിൽ ചേരുന്ന സ്ഥലത്തായിരുന്നു അപകടം. ബൈപ്പാസിലേക്ക് കയറിയനിമിഷം ടാങ്കറിനടിയിൽ പെടുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

ഭാര്യ : നിഷ.മക്കൾ : ജൊവാൻ ജോ, ഗ്രേസ് ബിൻ.