പത്തനാപുരം; വിളക്കുടി ഗ്രാ മപഞ്ചായത്ത് കേന്ദ്രീകരിച്ച് '108' ആംബുലൻസിന്റെ സൗജന്യ സേവനം ഇന്ന് മുതൽ ആരംഭിക്കും. ജീവൻരക്ഷാ സഹായത്തിന് ഓക്‌സിജൻ ഉൾപ്പെടെയുള്ള സൗകര്യം ആംബുലൻസിലുണ്ട്. പ്രഥമശുശ്രൂഷ നൽകുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു നഴ്സും ഒരു പൈലറ്റും 24 മണിക്കൂറും സജ്ജമാണ്. അപകടങ്ങൾ, മെഡിക്കൽ എമർജൻസികൾ തുടങ്ങി അടിയന്തരമായി ഒരാളെ ആശുപത്രിയിലെത്തിക്കേണ്ട സമയത്ത് 108 ആംബുലൻസിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്. വിളക്കുടി, തലവൂർ,മേലില,വെട്ടിക്കവല, പട്ടാഴി തുടങ്ങിയ പഞ്ചായത്ത് പരിധികളിലുള്ളവർക്ക് 108 എന്ന നമ്പറിൽ വിളിച്ച് ആംബുലൻസിന്റെ സേവനം പ്രയോജനപ്പെടുത്താം. മുഴുവൻ സമയവും പ്രവർത്തിക്കാൻ രണ്ട് ഷിഫ്റ്റിലായി നാല് ജീവനക്കാരും സജ്ജമാണ്. അടിയന്തര ഘട്ടത്തിൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിക്കാനായി സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണ് പുതിയ സംവിധാനം.