al
ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ പൊതു സമ്മേളനവും പ്രതിഭാ സംഗമവും പുത്തുർ വസുധ ഓഡിറ്റോറിയത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ പ്രതിനിധി സമ്മേളനം പുത്തുർ വസുധ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനവും പ്രതിഭാസംഗമവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പുവറ്റൂർ ബാഹുലേയൻ അധ്യക്ഷനായിരുന്നു. പ്രതിഭകൾക്ക് എസ്.ഐ സുരേഷ് ബാബു പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ജില്ലാ സെക്രട്ടറി ഓച്ചിറ തങ്കപ്പൻ പിള്ള, ട്രഷറർ കൊട്ടാരക്കര കൃഷ്ണൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം ഷിബുപുത്തൂർ, പി.എസ്.ലീലാമ്മ, പി.കെ.വേണുഗോപാൽ, ഓച്ചിറ വിജയകുമാരി, ശകുന്തള ശേഖർ, ചന്ദ്രൻ പുത്തൂർ,എം.എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു. കെ.ചന്ദ്രൻ പുത്തൂർ (പ്രസിഡന്റ്), അജീഷ് പത്തനാപുരം(വൈസ് പ്രസിഡന്റ് ),പി.കെ.വേണുഗോപാൽ(ജന.സെക്രട്ടറി ), എം.എസ്.ശ്രീകുമാർ(ജോയിന്റ് സെക്രട്ടറി),കൊട്ടാരക്കര കൃഷ്ണൻ കുട്ടി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.