കൊല്ലം: ബീച്ച് ഗെയിംസിന് മുന്നോടിയായി വൻജനാവലിയുടെ അകമ്പടിയോടെ ബീച്ചിലും പരിസരത്തും ശുചീകരണം നടന്നു. എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ 'ബീച്ച് മാസ് ക്ലീനിംഗ്' പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, കോർപ്പറേഷൻ കൗൺസിലർമാരായ വിനീത വിൻസെന്റ്, എം. നൗഷാദ്, സലിം, എൻ.എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് മാധവൻപിള്ള, സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രതീപ്കുമാർ, ഡി.ടി.പി.സി. സെക്രട്ടറി എസ്. സന്തോഷ് കുമാർ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി. സുധാകരൻ, ജില്ലാ സ്പോർട്സ് ഓഫീസർ സി.വി. ബിജിലാൽ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്, സേവ് കൊല്ലം വോളന്റിയർമാർ, സീഷോർ വർക്കേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സ്കൂൾ - കോളേജുകളിൽ നിന്നെത്തിയ എൻ.എസ്.എസ് വോളന്റിയർമാർ, സ്പോർട്സ് കൗൺസിൽ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കാളികളായി.