navas
ജി. ശശി സ്മാരക മന്ദിരോദ്ഘാടനവും ജി. ശശി അനുസ്മരണവും കാനം രാജേന്ദ്രൻ ആനയടിയിൽ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനായി ഉത്തമരായ കമ്മ്യൂണിസ്റ്റുകാരെയാണ് ഇന്ന് നാടിനാവശ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജി. ശശി സ്മാരക മന്ദിരോദ്ഘാടനം ആനയടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിന്റെ വളർച്ചയും സാമൂഹ്യ പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിച്ച നല്ലൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു ജി. ശശിയെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. തിലോത്തമൻ ഫോട്ടോ അനാച്ഛാദനവും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ലൈബ്രറി ഉദ്ഘാടനവും നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ. സോമപ്രസാദ് എം.പി., കോവൂർ കുഞ്ഞുമോൻ എം.എൽ.എ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, എൻ. അനിരുദ്ധൻ, ടി.ജെ. ആഞ്ചലോസ്, എ.പി. ജയൻ, എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ബോർഡ് മെമ്പർ കെ.എസ്. രവി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശിവശങ്കരൻ നായർ ,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ള, പി.കെ.ഗോപൻ, ആർ.എസ്. അനിൽ ,എസ്.അജയൻ, ടി. അനിൽ ,സി.എം. ഗോപാലകൃഷ്ണൻ നായർ, ജി. രാധാകൃഷ്ണൻ ,അനിതാ പ്രസാദ്, എസ്. അനിൽ , ജി. അഖിൽ, തുടങ്ങിയവർ പങ്കെടുത്തു.