കുന്നത്തൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരെയും രാജ്യത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂരിൽ 'മാനിഷാദ' പ്രതിഷേധറാലി നടത്തി. കുന്നത്തൂർ ഗുരുമന്ദിരം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നെടിയവിള വഴി അമ്പലം ജംഗ്ഷനിൽ സമാപിച്ചു. പ്രകടനത്തിൽ സ്ത്രീകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു .പ്രകടനത്തിനു ശേഷം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ. സുകുമാരൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്, വൈസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം കാരയ്ക്കട്ട് അനിൽ, പഞ്ചായത്തംഗങ്ങളായ ഐവർകാല ദിലീപ്, തെങ്ങുംതുണ്ടിൽ രാധാകൃഷ്ണപിള്ള, ശ്രീകല, അഡ്വ. കണ്ണൻ നായർ, കുന്നത്തൂർ ഗോവിന്ദപിള്ള, ആവണി മനോജ് തുടങ്ങിയവർ പങ്കെടുത്തു.