window
ചെറുശ്ശേരിഭാഗം ചെമ്പകശ്ശേരിൽ മേഴ്സി മാത്യൂവിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം ജനൽച്ചില്ല് തകർത്ത നിലയിൽ

ചവറ: ചെറുശ്ശേരിഭാഗം ചെമ്പകശ്ശേരിൽ മേഴ്സി മാത്യൂവിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വാഹനങ്ങളും ജനൽ ചില്ലുകളും തകർത്തു. ശനിയാഴ്ച്ച രാത്രി 11.45 ഓടെയാണ് സംഭവം. 15 പേരോളം വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി മതിൽ ചാടിക്കടന്നാണ് ആക്രമണം നടത്തിയത്. സംഭവസമയത്ത് മേഴ്സി മാത്യൂ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ ഭർത്താവും മകനും പുറത്ത് പോയിരിക്കുകയായിരുന്നു. കച്ചവടത്തിനായി വരാന്തയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും സോഡാ കുപ്പികളും നശിപ്പിച്ചെന്നും പോർച്ചിലുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനത്തിനും ഗേറ്റിനും കേടുപാട് വരുത്തിയെന്നും ചവറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വധഭീഷണി മുഴക്കിയാണ് അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും പരാതിയിൽ പറയുന്നു.