പത്തനാപുരം: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാങ്കോട് അംബേദ്ക്കർ കോളനിയിൽ റിയാസ് മൻസിലിൽ യേശു എന്ന് വിളിപ്പേരുള്ള നിഹാസാണ് (24) പത്തനാപുരം പൊലീസിന്റെ പിടിയിലായത്. ഇയാൾ കഞ്ചാവ്, മോഷണക്കേസുകളിലും പ്രതിയാണെന്ന് എസ്.ഐ പുഷ്പകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്കിൽ പിൻതുടർന്നെത്തിയ പ്രതി വസ്ത്രങ്ങൾ അഴിച്ച് ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു. തുടർന്ന് സിഗരറ്റ് വലിച്ച ശേഷം പുക പെൺകുട്ടികളുടെ മുഖത്തേക്ക് ഊതി വിടുകയും ചെയ്തു. നിരന്തര ശല്യം സഹിക്കവയ്യാതെയാണ് വിദ്യാർത്ഥിനികൾ പൊലീസിൽ പരാതി നൽകിയത്. പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.