kalolsavam
കെ എസ് റ്റി എ യുടെ ജില്ലാ തല അദ്ധ്യാപക കലോത്സവം ചാത്തന്നൂരിൽ ഫ്രൊഫ ചിറക്കര സലിം കുമാർ ഉല്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കലാപരിശീലനത്തിലും കലോത്സവ നടത്തിപ്പിലും മാത്രമല്ല കലാപ്രകടനത്തിലും അദ്ധ്യാപകർ മുന്നിലാണെന്ന് തെളിയിച്ച് കെ.എസ് ടിഎയുടെ ജില്ലാതല അദ്ധ്യാപക കലോത്സവം സമാപിച്ചു.

ചാത്തന്നൂരിൽ നടക്കുന്ന 29-മത് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായാണ് കലോത്സവം സംഘടിപ്പിച്ചത്. നാടൻ പാട്ട്, തിരുവാതിര, ഒപ്പന, ലളിതഗാനം, കാവ്യാലാപനം, മിമിക്രി, പ്രസംഗം, മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങളിലെല്ലാം മത്സരം അരങ്ങേറി. സമകാലിക ജീവിതത്തെ അടയാളപ്പെടുത്തിയ തെരുവുനാടക മത്സരം പ്രേക്ഷക ശ്രദ്ധ നേടി.കലോത്സവം കാഥികൻ പ്രൊഫ. ചിറക്കര സലീംകുമാർ ഉദ്ഘാടനം ചെയ്തു സ്വാഗത സംഘം ചെയർമാൻ കെ.സേതുമാധവൻ, ബി. സതീഷ് ചന്ദ്രൻ, ജി. കെ ഹരികുമാർ, ജി. പ്രദീപകുമാർ എന്നിവർ സംസാരിച്ചു. ആർ.ബി ശൈലേഷ് കമാർ അദ്ധ്യക്ഷത വഹിച്ചു. കലാവേദി കൺവീനർ ബി. സജീവ് സ്വാഗതവും എം.മനേഷ് നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി ഉപജില്ല ഓവറാൾ ചാമ്പ്യനായി. ജനുവരി 24.25 .26 തീയതികളിൽ പാലക്കാട്ട് വച്ച് സംസ്ഥാന മത്സരങ്ങൾ നടക്കും.