mp
ഐ.എസ്.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഹുജന സംഗമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് വഴിതെളിക്കുകയെന്ന ഗൂഢലക്ഷ്യമാണ് പൗരത്വ ബില്ലിന് പിന്നിലുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഐ.എസ്.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവക്കുന്ന നിയമമാണിത്. മതേതര ഭരണഘടനയെ അട്ടിമറിക്കുകയെന്ന ബോധപൂർവമായ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് അമിത് ഷാ ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. മതേതര രാജ്യമായ ഇന്ത്യയെ മതാതിഷ്ഠിതമായ രാജ്യമാക്കി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ നിസാർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, ശരീഫ് മേലതിൽ, നാസർ മുണ്ടക്കയം, നൗഫൽ സലാം, ഡോ. ബഷീർ, ബി. പ്രദീപ്, ഡോ. ഷബീർ, അബ്ദുൽ സലാം, നവാസ് റഷാദി, ഡോ. ഷാജഹാൻ, ഉനൈസ് പാപ്പിനിശ്ശേരി, ഷഫീക്ക് കൊല്ലം, അനസ്വ സ്വലാഹി, ഷിഹാബ് കാട്ടുകുളം, സലിം ഹമദാനി, ഷഫീക്ക് ശാസ്താംകോട്ട എന്നിവർ സംസാരിച്ചു.